ഷെയ്ഖ് ഹസീന സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ പാക്കിസ്ഥാനും പങ്കുണ്ടെന്ന് ബംഗ്ലാദേശ് രഹസ്യന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 6 ഓഗസ്റ്റ് 2024 (20:05 IST)
ഷെയ്ഖ് ഹസീന സര്‍ക്കാരിനെ താഴെ ഇറക്കുന്നതില്‍ പാക്കിസ്ഥാനും പങ്കുണ്ടെന്ന് ബംഗ്ലാദേശ് രഹസ്യന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. പാക് ചാര സംഘടനയായ ഐഎസ്‌ഐ ഏജന്റുമാരുമായി ബംഗ്ലാദേശ് പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണല്‍ ലിസ്റ്റ് പാര്‍ട്ടി ആക്ടിങ് ചെയര്‍മാനും മുന്‍ പ്രധാനമന്ത്രി ഖാലിദാ സിയയുടെ മകനുമായ താരിഖ് റഹ്മാന്‍ സംസാരിച്ചുവെന്ന് രഹസ്യ അന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യത്തിന് തെളിവുണ്ടെന്നാണ് ബംഗ്ലാദേശ് ഇന്റലിജന്‍സ് പറയുന്നത്.
 
വിദ്യാര്‍ത്ഥി പ്രക്ഷോഭം ആളിക്കത്തിക്കാന്‍ ഐഎസ്‌ഐ വഴി ചൈനയും ഇടപെട്ടു. പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് സ്ഥാപനങ്ങളാണ് കലാപത്തിന് പണം നല്‍കിയതെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article