സിഗരറ്റ് കുറ്റി ഓടയിലേക്കിട്ട യുവാവിന് പറ്റിയ അപകടം സോഷ്യൽ മീഡിയയെ ഞെട്ടിക്കുന്നു

വ്യാഴം, 13 ഏപ്രില്‍ 2017 (07:53 IST)
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യം എല്ലാവർക്കും അറിയാം. ഇറാനിൽ ഈ അടുത്തിടെ നടന്ന സംഭവങ്ങൾ അറിഞ്ഞാൽ അത് അക്ഷരം ഒരതി എല്ലാവരും സമ്മതിച്ച് തരും. വലിച്ച് തീർന്ന സിഗററ്റ് കുറ്റി ഓടയിലിട്ട ഒരു യുവാവിന് പറ്റിയ അപകടം കണ്ട് സോഷ്യല്‍ മീഡിയയിലുള്ളവര്‍ ഞെട്ടിയിരിക്കുകയാണ്. 
 
കോണ്‍ക്രീറ്റ് കട്ടകള്‍ അടക്കം പൊട്ടിത്തെറിച്ച സ്‌ഫോടനത്തില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് ഗുരുതര പരുക്കേല്‍ക്കാതെ യുവാവ് രക്ഷപ്പെട്ടത്. ഇറാനിലെ തെഹ്‌റാനിലെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 43 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയില്‍ ആദ്യം ഒരു യുവാവ് ഓടയിലെ കുഴിയിലേക്ക് മാലിന്യും ഇടുന്നത് കാണാം. പിന്നാലെയെത്തിയ മറ്റൊരു യുവാവ് സിഗരറ്റ് വലിച്ചതിന് ശേഷം കുറ്റി ഓടയിലേക്ക് എറിയുന്നതോടെയാണ് പൊട്ടിത്തെറി ഉണ്ടാവുന്നത്.
 
റെഡ്ഡിറ്റില്‍ 12 ലക്ഷത്തിലധികം ആളുകള്‍ ദൃശ്യം കണ്ടു. ഓടയിലെ മിഥേയ്ല്‍ ആവാം പൊട്ടിത്തെറിക്ക് പിന്നിലെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്താണ് ഓട പൊട്ടിത്തെറിച്ചതിന് പിന്നിലെന്ന് വ്യക്തമല്ലെങ്കിലും ഭയചകിതരാക്കുന്നതാണ് നിമിഷാര്‍ദ്ധത്തിലെ പൊട്ടിത്തെറി. 

در چاه های فاضلاب هیچ گونه موادی برای دیرتر پر شدن آنها نریزید،ته سیگار یا جرقه کافیست تا خا... pic.twitter.com/Jey6JFTZ61

— سر الکساندر (@Xerxesss) April 10, 2017

വെബ്ദുനിയ വായിക്കുക