ഒരുമിച്ച് തുടരും; സ്കോട്ലന്‍ഡ് യുകെയില്‍ തന്നെ

വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (08:06 IST)
സ്കോട്ലന്‍ഡ് യുകെയില്‍ തന്നെ തുടരും. ഓക്‌നിയില്‍ നടന്ന ഹിതപരിശോധനയില്‍ 55 ശതമാനം പേരും ഐക്യ ബ്രിട്ടനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് സ്കോട്ലന്‍ഡ് യുകെയില്‍ തുടരുമെന്ന് ഉറപ്പായത്. 45 പേര്‍ മാത്രം പേര്‍ മാത്രമാണ് വിഭജനത്തെ സ്വാഗതം ചെയ്ത് വോട്ട് ചെയ്തത്.

സ്വയം ഭരണവകാശമുള്ള സ്കോട്ലന്‍ഡിലെ ഒന്നാം മന്ത്രി അലക്സ് സാല്‍മണ്ട് നയിക്കുന്ന സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി ജനഹിതം അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കി. ഹിതപരിശോധനയില്‍ ഭൂരിഭാഗം പേരും വോട്ടു ചെയ്തതായാണ് റിപ്പോര്‍ട്ട്. 5579 പോളിങ്ങ് സ്‌റ്റേഷനുകളിലായി നടന്ന വോട്ടെടുപ്പ് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2 മണിവരെ നീണ്ടു. ജനഹിതം സ്വാതന്ത്ര്യത്തിന് അനുകൂലമായാല്‍ 2016 മാര്‍ച്ച് 24ന് സ്കോട്ലന്‍ഡ് സ്വതന്ത്ര്യ രാജ്യമാകുമായിരുന്നു. ഇത് ലോകത്തിലെ വന്‍ ശക്തികളിലൊന്നായ ബ്രിട്ടന് സാമ്പത്തിക പ്രതിസന്ധിക്ക് പുറമേ വന്‍ നഷ്ടങ്ങളാകും ഇതുമൂലം ഉണ്ടാകുക. മൊത്തം ആവശ്യത്തിന്റെ 67 ശതമാനം എണ്ണയും 53 ശതമാനം പ്രകൃതിവാതകവും ഖനനം ചെയ്യപ്പെടുന്നത് സ്കോട്ലന്‍ഡിലാണ്.

ഇപ്പോള്‍ സ്വയം ഭരണവകാശമുള്ള സ്കോട്ലന്‍ഡിലെ ഒന്നാം മന്ത്രി അലക്സ് സാല്‍മണ്ട് നയിക്കുന്ന സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയാണു യുകെയില്‍ നിന്നും വേര്‍പിരിയണമെന്ന വാദത്തിന്റെ മുഖ്യ വക്താക്കള്‍. തെരഞ്ഞെടുപ്പുകളില്‍ ലേബര്‍ പാര്‍ട്ടിക്കാണ് സ്കോട്ലണ്ടില്‍ ഭൂരിപക്ഷം ലഭിക്കാറുള്ളത് അതിനാല്‍ തന്നെ സ്കോട്ലന്‍ഡ് വിട്ടുപോകുന്നതില്‍ ഏറ്റവും ആശങ്കയുള്ളത് ലേബര്‍ പാര്‍ട്ടിക്കാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക