ഫിഫ അഴിമതിക്കേസില്‍ അറസ്റ്റിലായ ഏഴുപേരില്‍ ഒരാളെ അമേരിക്കയിലേക്ക് നാടുകടത്തിയതായി സ്വിറ്റ്‌സര്‍ലന്‍ഡ് അധികൃതര്‍ വ്യക്തമാക്കി. ഫിഫയിലെ അഴിമതിക്കേസില്‍ ഉന്നതോദ്യോഗസ്ഥരായ ഏഴുപേരെ മെയ് 27-ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നാണ് അമേരിക്കന്‍ അന്വേഷണസംഘം അറസ്റ്റുചെയ്തത്.
അതില്‍ ആരെയാണ് നാടുകടത്തിയതെന്ന് സ്വിസ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, കോണ്‍കാകാഫിന്റെ മുന്‍ പ്രസിഡന്റായ ജെഫ്രി വെബ്ബിനെയാണ് നാടുകടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. 2018, 2022 വര്‍ഷങ്ങളിലെ ലോകകപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലിവാങ്ങിയ സംഭവത്തിലാണ് ഉന്നതര്‍ അറസ്റ്റിലായത്.