സൌദിയില്‍ വിത്യസ്തമായ ഒരു കോടതി വിധി; ജയില്‍ ശിക്ഷയ്ക്ക് പകരം ഖബര്‍ കുഴിക്കല്‍

Webdunia
ചൊവ്വ, 9 ജൂണ്‍ 2015 (17:05 IST)
സൌദിയില്‍ ഡാന്‍സ് പാര്‍ട്ടിക്കിടെ പിടിയിലായവര്‍ക്ക്  കോടതിയുടെ വ്യത്യസ്തമായ ശിക്ഷ. പിടിയിലായ രണ്ട് സൗദി യുവാക്കള്‍ക്ക് 5 ഖബറുകള്‍ വീതം കുഴിക്കാനും രണ്ട് സൗദി യുവതികള്‍ ഏതെങ്കിലും ആശുപത്രിയില്‍ പോയി 10 രോഗികളെ സന്ദര്‍ശിക്കണമെന്നുമാണ് കോടതി വിധിച്ചത്.

ജിദ്ദയിലെ മറൈന്‍ റിസോര്‍ട്ടില്‍ നിന്ന് ഡാന്‍സ് പാര്‍ട്ടിക്കിടെയാണ് ഇവര്‍ പിടിയിലായത്. സൗദിയില്‍ സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ച് പാര്‍ട്ടികള്‍ നടത്തുന്നത്  നിയമവിരുദ്ധമാണ്.