സൗദി അറേബ്യയില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിദേശ സിലബസ് പിന്‍തുടരുന്ന 500ലധികം സ്വകാര്യ സ്‌കൂളുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
തൊഴില്‍ മന്ത്രാലയത്തിന്റെ നിയമങ്ങള്‍ക്ക് അനുസൃതമായി ഇത്തരം സ്‌കൂളുകള്‍ക്ക് അധ്യാപക നിയമം നടത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. സൗദി കൗണ്‍സില്‍ ഓഫ് ചേംബറിന്റെ വിദേസ വിദ്യാഭ്യാസ വിഭാഗം നാഷണല്‍ കമ്മിറ്റി മേധാവി ഡോക്ടര്‍ മന്‍സൂര്‍ അല്‍ ഖനൈസാനാണ് ഇക്കാര്യം അറിയിച്ചത്.
തൊഴില്‍ മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന പ്രകാരം സ്വന്തം വിസയില്‍ അധ്യാപകരെ റിക്രൂട്ട് ചെയ്യൂന്ന ഇത്തരം സ്ഥാപനങ്ങള്‍ നിരവധി വെല്ലുവിളികള്‍ നേരിടവെയാണ് അധികൃതരുടെ പ്രതികരണം.