ഇസ്ലാമിനെ അപമാനിച്ചു എന്ന കുറ്റം ചുമത്തി സൌദി അറേബ്യ ജയിലിലടച്ച ബ്ലോഗറിന് യൂറോപ്യന്‍ പാര്‍ലമെന്റ് നല്‍കുന്ന മനുഹ്യാവകാശ പുരസ്കാരം. പ്രമുഖ ബ്ലോഗാറായ റയ്ഫ് ബാദവിക്കാണ് യുറോപ്യന്‍ പാര്‍ലമെന്റിന്റെ 'സഖാറോവ് പ്രൈസ് ഫോര്‍ ഫ്രീഡം ഓഫ് തോട്ട്' പുരസ്‌കാരം ലഭിച്ചത്. ഈ മാസമാദ്യം 'പെന്‍ പിന്റര്‍ പുരസ്‌കാര'വും ബാദവിയെ തേടിയെത്തിയിരുന്നു.
1988 മുതല്‍ യൂറോപ്യന്‍ പാര്‍ലിമെന്റ് നല്‍കി വരുന്നതാണ് സോവിയറ്റ് ശാസ്ത്രജ്ഞനും വിമതനുമായിരുന്ന ആന്‍ഡ്രി സഖാറോവിന്റെ പേരിലുള്ള ഈ പുരസ്കാരം. മനുഷ്യാവകാശത്തിനും ജനാധിപത്യത്തിനും വേണ്ടി പോരാടുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് സഖാറോവ് പുരസ്‌കാരം നല്‍കുന്നത്.
പുരസ്കാര പ്രഖ്യാപനത്തിനു പിന്നാലെ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് മാര്‍ട്ടിന്‍ ഷൂള്‍സ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനോട് ബാദവിയെ മോചിപ്പിക്കാനും പുരസ്‌കാരം ഏറ്റുവാങ്ങാന്‍ അനുവദിക്കാനും ആവശ്യപ്പെട്ടു. ഇസ്ലാമിനെ അപമാനിച്ചു'വെന്ന കുറ്റത്തിന് പത്തുവര്‍ഷം തടവും 1000 അടിയും ശിക്ഷ വിധിക്കപ്പെട്ട ബദാവി ഇപ്പോള്‍ ജയിലിലാണ്. ഫ്രീ സൗദി ലിബറല്‍സ്' എന്ന വെബ്‌സൈറ്റിലെ എഴുത്തുകാരനായിരുന്ന ബദാവി. 2012ല്‍ ശിക്ഷയ്ക്കായി ജയിലടക്കപ്പെട്ട ബദാവിക്ക് 1.72 ലക്ഷം പൗണ്ട് പിഴയും ചുമത്തിയിരുന്നു.