ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് പത്തുലക്ഷം ഡോളര്‍ (ആറരക്കോടിയോളം രൂപ) സമ്മാനമായി ലഭിച്ചു. തൃശൂര്‍ കേച്ചേരി പാറന്നൂര്‍ സ്വദേശിയും സബീല്‍ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി എംഡിയുമായ ടോം കുര്യാക്കോസിനാണ് ഭാഗ്യസമ്മാനം ലഭിച്ചത്.
12 വര്‍ഷമായി യുഎഇയിലുണ്ട്. മൂന്നുവര്‍ഷത്തിനിടെ 15 തവണ ടിക്കറ്റ് എടുത്തിട്ട് ഇതാദ്യമായാണ് ജേതാവായതെന്ന് ടോം പറഞ്ഞു. ആയിരം ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. സിജോയാണു ഭാര്യ. പ്ലസ്ടു വിദ്യാര്‍ഥി സയണല്‍ സാവിയോ ടോം, അഞ്ചാം ക്ലാസ് വിദ്യാര്‍ഥി സാം സാവിയോ ടോം എന്നിവര്‍ മക്കളാണ്.