സോചിയിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ വിമാനത്തിന്റെ റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. മോസ്കോ സമയം രാവിലെ 5:40നാണ് വിമാനവുമായുള്ള ബന്ധം ഇല്ലാതായത്. റഷ്യൻ മാധ്യമങ്ങളാണ് വിമാനം കാണാതായ വാർത്ത പുറത്ത് വിട്ടത്. അപകടം നടന്നതായി റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ സ്ഥിരീകരിച്ചു.