വ്യോമാതിര്‍ത്തി ലംഘിച്ചു; റഷ്യന്‍ യുദ്ധ വിമാനം തുര്‍ക്കി വെടിവെച്ചിട്ടു
ചൊവ്വ, 24 നവംബര്‍ 2015 (15:39 IST)
വ്യോമാതിര്‍ത്ത ലംഘിച്ച റഷ്യന്‍ സൈനിക വിമാനം തുര്‍ക്കി വെടിവെച്ചിട്ടു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുകളും പാരച്യൂട്ട് ഉപയോഗിച്ച് താഴേക്ക് ചാടി. സു-24 വിമാനം വടക്കന്‍ സിറിയയില്‍ തകര്‍ന്നുവീണതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
സിറിയന്‍ അതിര്‍ത്തിയിലൂടെ നീങ്ങിയ റഷ്യന്‍ സൈനിക വിമാനത്തിന് തുര്‍ക്കി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്മാറാത്തതിനാലാണ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതെന്നു തുര്‍ക്കി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അഞ്ച് മിനിറ്റിനുള്ളില്‍ 10 തവണ മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് വെടിവച്ചതെന്നാണ് തുര്‍ക്കിയുടെ വിശദീകരണം.
ലാട്ടാകിയ പ്രവിശ്യയിലാണ് വിമാനം തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുകളും പാരച്യൂട്ട് ഉപയോഗിച്ച് ചാടിയെങ്കിലും ഇവരെക്കുറിച്ചു വിവരമൊന്നുമില്ല. സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസദിന് സുരക്ഷയൊരുക്കുന്നതിനായി സെപ്റ്റംബർ മുതലാണ് റഷ്യൻ വ്യോമനിയന്ത്രണം ഏറ്റെടുത്തത്.