കാണാതായ റഷ്യന്‍ വിമാനം ഈജിപ്‌തിലെ സീനായില്‍ തകര്‍ന്നു വീണതായി ഈജിപ്‌ത് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. അതേസമയം, വിമാനം സുരക്ഷിതമാണെന്ന് റഷ്യയും തുര്‍ക്കിയും അവകാശപ്പെട്ടു.
ഈജിപ്‌തിലെ സീനായില്‍ 200ലധികം വരുന്ന യാത്രക്കാരുമായി വിമാനം തകര്‍ന്നു വീണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാം എല്‍ - ഷെയ്ഖില്‍ നിന്ന് റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലേക്കുള്ള എയര്‍ബസ് എ - 321 എന്ന വിമാനമാണ് തകര്‍ന്നു വീണത്.
അതേസമയം, വിമാനം സൈപ്രസിന് സമീപമായി അപ്രത്യക്ഷമായതാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. യാത്രക്കാരില്‍ കൂടുതല്‍ പേരും റഷ്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ എയര്‍ലൈന്‍ ആയ കൊഗലിമാവ്യയാണ് വിമാനത്തിന്റെ നിയന്ത്രകര്‍.