ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പുടിന്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 20 ഡിസം‌ബര്‍ 2024 (14:56 IST)
ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ജനുവരിയില്‍ അമേരിക്കയുടെ പുതിയ പ്രസിഡന്റായി ട്രംപ് അധികാരമേല്‍ക്കാനിരിക്കെയാണ് വാര്‍ഷിക വാര്‍ത്താസമ്മേളനത്തില്‍ പുടിന്‍ ഇക്കാര്യം പറഞ്ഞത്. കൂടാതെ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി ഉള്‍പ്പെടെയുള്ള ആരുമായും റഷ്യ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പുടിന്‍ പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ റോയ്‌റ്റേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
 
താന്‍ ട്രംപുമായി വര്‍ഷങ്ങളായി സംസാരിച്ചിട്ടില്ലെന്നും എന്നാല്‍ യുക്രെയിന്‍ റഷ്യ യുദ്ധത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും മാധ്യമങ്ങളോട് പുടിന്‍ പറഞ്ഞു. ചര്‍ച്ചകള്‍ക്ക് മുന്‍ വ്യവസ്ഥകള്‍ ഒന്നുമില്ല. ട്രംപുമായുള്ള ചര്‍ച്ചയില്‍ യുക്രൈയിന്‍ വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും പുടിന്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article