ഉക്രൈനില്‍ പടരുന്ന ആക്രമങ്ങള്‍ക്ക് അറുതിയില്ല. റഷ്യന്‍ അനുകൂല പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെ പാശ്ചാത്യ പിന്തുണയോടെ ഉക്രൈന്‍ ശക്തമായി തിരിച്ചടിക്കുകയാണ്.
വിഷയത്തില്‍ ഇനി ചര്‍ച്ചയ്ക്ക് താല്‍പ്പര്യമില്ലെന്ന് റഷ്യന്‍ വിദേശ കാര്യമന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു. യൂറോപ്യന്‍ യൂണിയനും റഷ്യയും ചേര്‍ന്ന് എടുത്ത നയങ്ങള്‍ ഇനിയും പാലിക്കാത്ത സാഹചര്യത്തിലാണ് റഷ്യന്‍ വിദേശ കാര്യമന്ത്രി ഈ തീരുമാനത്തില്‍ എത്തിയത്. തങ്ങളുടെ മേല്‍ ആക്രമണം നടത്തുന്നത് നിര്‍ത്തണമെന്ന് റഷ്യയും ആവശ്യപ്പെട്ടു.
മെയ് 25ന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് റഷ്യ പിന്തുണ നല്‍കാമെങ്കില്‍ തുടര്‍ന്നും ചര്‍ച്ച ആവാമെന്ന് ഉക്രൈനിലെ വലതുപക്ഷ അട്ടിമറി സര്‍ക്കാരിന്റെ നിലപാട്.