ഗ്വാങ്‌ദോങ് പ്രവിശ്യയിലെ ഷെൻഷൻ ട്രംപ് ഇൻഡസ്ട്രിയൽ കമ്പനി അധികൃതർ ഡൊണാൾഡ് ട്രംപിനെ ഭയക്കുകയാണ്. ട്രംപ് എന്ന് പേരിട്ടിരിക്കുന്ന അവരുടെ ചൈനീസ് കമ്പനിയുടെ പേരിൽ അവർ വിൽക്കുന്നത് ടോയ്‌ലറ്റ് ആയതിനാലാണ് കമ്പനിയുടെ ജനറൽ മാനേജർക്ക് ട്രംപിനെ ഭയമായിരിക്കുന്നത്.
തന്റെ പേരിൽ ടോയ്‌ലറ്റുകൾ വിൽക്കുന്ന ചൈനീസ് കമ്പനിക്കെതിരെ കേസുകൊടുക്കുമോയെന്ന ആശങ്കയിലാണ് കമ്പനി ഉദ്യോഗസ്ഥർ. യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാൻ ഡൊണാൾഡ് ട്രംപ് മത്സരിക്കാനിറങ്ങിയപ്പോഴാണ് അങ്ങനെയൊരു വ്യക്തിയെ ആദ്യമായി അറിയുന്നത് തന്നെ എന്ന് കമ്പനിയുടെ മാനേജർ ആയ ഷോങ് ജിയാൻവെ അറിയിച്ചു.
നിയപ്രകാരം രജിസ്റ്റർ ചെയ്ത കമ്പനി പത്തുവർഷത്തിലേറെയായി മികച്ച സേവനം നൽകി പ്രവർത്തിച്ചുവരികയാണ്.കമ്പനി തുടങ്ങിയപ്പോൾ 'ടി ആർ എം പി' എന്നായിരുനു പേര്, പിന്നീടായിരുന്നു 'യു' എന്ന അക്ഷരം എഴുതിച്ചേർത്തത് എന്നും മാനേജർ അറിയിച്ചു.