ടെന്നിസ് വനിത ഡബിൾസിൽ ഇന്ത്യയ്ക്കു നിരാശ; സാനിയ - പ്രാർഥന സഖ്യം പുറത്ത്

Webdunia
ഞായര്‍, 7 ഓഗസ്റ്റ് 2016 (11:13 IST)
മാറക്കാനയിൽ ആദ്യ മത്സരത്തിൽ ജയത്തോടെ ഇന്ത്യ തന്റെ സാന്നിധ്യം അറിയിച്ചെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ പരാജയമായിരുന്നു നേരിടേണ്ടി വന്നത്. ഒളിമ്പിക്സ് ടെന്നിസ് വനിത ഡബിൾസിൽ ഇന്ത്യയ്ക്കു തിരിച്ചടി. മെഡൽ പ്രതീക്ഷയുണ്ടായിരുന്ന സാനിയ മിർസ – പ്രാർഥന തോംബാർ സഖ്യം ആദ്യ റൗണ്ടിൽത്തന്നെ പുറത്തായി. ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കാണ് ചൈനയുടെ ഷുവായി പെങ് – ഷുവായി സാങ് സഖ്യത്തോടു പരാജയപ്പെട്ടത്. സ്കോർ: 6–7, 7–5, 5–7.
 
ആദ്യ സെറ്റിൽ പിന്നിലായെങ്കിലും രണ്ടാം സെറ്റിലൂടെ ശക്തമായ തിരിച്ചുവരവാണ് സാനിയ – പ്രാർഥന സഖ്യം നടത്തിയത്. എന്നാൽ മൂന്നാം സെറ്റിൽ വ്യക്തമായ ലീഡോടെ ചൈനീസ് സംഖ്യം മുന്നേറുകയായിരുന്നു.
 
നേരത്തെ പുരുഷ ഡബിൾസിൽ മെഡൽ പ്രതീക്ഷായായിരുന്ന രോഹൻ ബൊപ്പണ്ണ – ലിയാൻഡർ പെയ്സ് സഖ്യവും ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. പോളണ്ടിന്റെ കുബോട്ട്-മറ്റ്കോവിസ്കി സഖ്യത്തോട് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ തോൽവി. സ്കോർ: 4-6, 6-7. 
 
Next Article