കുട്ടികൾക്കായി സ്‌മാർട്‌ഫോൺ മാറ്റിവെച്ചാൽ ഭക്ഷണം കഴിക്കാം സൗജന്യമായി!

Webdunia
വെള്ളി, 30 നവം‌ബര്‍ 2018 (16:07 IST)
ഫാമിലി റെസ്‌റ്റോറന്റായ ചെയിൻ ഫ്രാങ്കിയും ബെന്നീസും ചേർന്ന് 'നോ ഫോൺ സോൺ' പ്രൊമോഷൻ ആരംഭിക്കുന്നു. കേൾക്കുമ്പോൾ പെട്ടെന്ന് ഒന്ന് ചിന്തിച്ചേക്കാം എന്താണിതെന്ന്. ഭക്ഷണം കഴിക്കുന്ന സമയം തങ്ങളുടെ കൈവശമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ റെസ്‌റ്റോറന്റ് ഉടമകളുടെ കൈവശം കൊടുക്കുന്നതാണ് 'നോ ഫോൺ സോൺ'.
 
ഇന്ന് മുതലാണ് ഇത് ആരംഭിക്കുന്നത്. ഈ നിബന്ധന അംഗീകരിച്ച് ഭക്ഷണം കഴിക്കാൻ വരുന്ന മാതാപിതാക്കൾക്ക് ഭക്ഷണം സൗജന്യമായി നൽകും. ഈ ആശയം വന്നത് ഒരു ഗവേഷണത്തിൽ നിന്നാണെന്ന് റെസ്‌റ്റോറന്റ് ഉടമകൾ പറയുന്നു.
 
ഭക്ഷണം കഴിക്കുമ്പോൾ മാത്രമല്ല മറ്റ് പല സമയങ്ങളിലും മാതാപിതാക്കൾ കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കുന്നതിൽ കൂടുതൽ സ്‌മാർട്ട്‌ഫോണിനൊപ്പം ആയിരിക്കും. ഇതിൽ കുട്ടികൾ അസംതൃപ്‌തരാണെന്നും ഗവേഷകർ പറയുന്നു. 
 
സർവേയിൽ 1,500 മാതാപിതാക്കളേയും കുട്ടികളേയുമാണ് നിരീക്ഷിച്ചത്. ഇതിൽ കാൽഭാഗം പേരും ഭക്ഷണം കഴിക്കുമ്പോൾ കുട്ടികൾക്ക് ശ്രദ്ധകൊടുക്കാതെ മൊബൈൽ ഉപയോഗിക്കുന്നവരാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article