റിപ്പബ്ലിക്കൻ മുന്നേറ്റം, ജനപ്രതിനിധി സഭയിൽ ജോ ബൈഡന് തിരിച്ചടി

വ്യാഴം, 17 നവം‌ബര്‍ 2022 (17:23 IST)
യു എസ് ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം നേടി റിപ്പബ്ലിക്കൻ പാർട്ടി. 435 സീറ്റുള്ള ജനപ്രതിനിധിസഭയിൽ കേവലഭൂരിപക്ഷത്തിനാവശ്യമായ 218ലധികം സീറ്റുകൾ നേടിയാണ് റിപ്പബ്ലിക്കൻസിൻ്റെ വിജയം.
 
നേരിയ ഭൂരിപക്ഷത്തിനാണ് അധോസഭയായ ജനപ്രതിനിധിസഭയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയം. 2024ലെ തെരെഞ്ഞെടുപ്പിൽ അമേരിക്കൻ സ്ഥാനത്തിനായി ഡൊണാൾഡ് ട്രംപ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിജയം. അമേരിക്ക നേരിടുന്ന രൂക്ഷമായ പണപ്പെരുപ്പവും തെറ്റായ ഭരണപരിഷ്കാരങ്ങളും ജോബൈഡൻ്റെ ജനപ്രീതിയെ ബാധിച്ചതായാണ് റിപ്പോർട്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍