അമേരിക്കയെ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിക്കും: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും മത്സരിക്കുമെന്ന് ട്രംപ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 17 നവം‌ബര്‍ 2022 (11:33 IST)
അമേരിക്കയെ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിക്കുമെന്നും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും മത്സരിക്കുമെന്നും അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ജ് ട്രംപ്. ഇടക്കാല തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ട്രെമ്പിന്റെ പ്രഖ്യാപനം. തന്റെ എസ്റ്റേറ്റില്‍ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
അമേരിക്കയെ വീണ്ടും മികച്ചതായി മാറ്റാന്‍ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തന്റെ സ്ഥാനാര്‍ത്ഥം പ്രഖ്യാപിക്കുകയാണെന്നും ഈ രാജ്യത്തിന് എന്തായി തീരാന്‍ സാധിക്കുമെന്ന് ലോകം ഇനിയും കണ്ടിട്ടില്ലെന്നും അമേരിക്കയെ നമ്മള്‍ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിക്കുമെന്നുമാണ് ട്രംപിന്റെ പ്രഖ്യാപനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍