രവി പൂജാരിയെ പിടികൂടിയത് സാഹസിക ഓപ്പറേഷനിലൂടെ, ഒളിച്ചു താമസിച്ചത് റസ്‌റ്റോറന്റ് നടത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ശനി, 2 ഫെബ്രുവരി 2019 (09:07 IST)
പശ്ചിമാഫ്രിക്കൻ രാജ്യമായ സെനഗലിൽ അറസ്‌റ്റിലായ അധാലോക കുറ്റവാളി രവി പൂജാരി പിടിയിലായത് സായുധസേന നടത്തിയ സാഹസിക ഓപ്പറേഷനിലൂടെ. ആന്റണി ഫെർണാണ്ടസ് എന്ന പേരിലായിരുന്നു ഇയാള്‍ ഭാര്യക്കും കുട്ടികൾക്കുമൊപ്പം ഒളിവിൽ താമസിച്ചിരുന്നത്.

കഴിഞ്ഞ മാസം 19നാണു രവി പൂജാരി സെനഗലില്‍ വെച്ച് പിടിയിലായത്. തലസ്ഥാനമായ ദകാറിലെ ബാര്‍ബര്‍ ഷോപ്പില്‍ സെനഗല്‍ പൊലീസിന്റെ മൂന്ന് ബസ് സായുധസേന നടത്തിയ സാഹസിക ഓപ്പറേഷനിലാണ് ഇയാള്‍  കുടുങ്ങിയത്.

ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലാണ് രവിയുടെ ഒളിത്താവളമെന്ന് കണ്ടെത്തിയത് നാല് മാസം മുമ്പാണ്. ഇതിനു മുമ്പ് ഗിനിയ, ഐവറികോസ്റ്റ്, സെനഗല്‍ എന്നീ രാജ്യങ്ങളിൽ മാറിമാറി ഒളിവില്‍ കഴിഞ്ഞു.
പൂജാരിയെക്കുറിച്ചുള്ള വിവരം സെനഗൽ എംബസിക്ക് ലഭിച്ചതിനു പിന്നാലെയാണ് അറസ്‌റ്റ്.

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയതാണ് ഒളിത്താവളം മാറ്റാന്‍ രവിയെ പ്രേരിപ്പിച്ചത്. ദാകറിൽ റസ്റ്റോറന്‍റ് നടത്തിയാണ് ഒളിവില്‍ കഴിയാന്‍ സാഹചര്യമുണ്ടാക്കിയത്. നമസ്തേ ഇന്ത്യ എന്ന പേരിലായിരുന്നു റസ്‌റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്നതെന്നും കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫിസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍