സ്വന്തം മകളുടെ നഗ്നചിത്രങ്ങൾക്ക് വേണ്ടി പിതാവ് കാമുകനായി അഭിനയിച്ചു. പതിനാറു വയസ്സ് പ്രായമുള്ള മകളുടെ നഗ്നദൃശ്യങ്ങൾ വെച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. സോഷ്യൽ മീഡിയ വഴി 2013 മുതൽ പല ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി കുട്ടിയെ വശീകരിക്കാൻ ശ്രമിച്ചിരുന്നു.
തുടർച്ചയായുള്ള ഇടപെടലിൽ കുട്ടി വീഴുകയും ആ ബന്ധം മറ്റൊരു റിലേഷനിലേക്ക് എത്തുകയുമായിരുന്നു. സാധാരണ രീതിയില്‍ തുടങ്ങിയ ചാറ്റ് പിന്നീട് ലൈംഗിക ചുവയിലേക്ക് മാറുകയായിരുന്നു. പിന്നീട് നഗ്ന ദൃശ്യങ്ങള്‍ അയച്ചുകൊടുക്കാന്‍ ഇയാള്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ആദ്യം കുട്ടി ഇത് വിസമ്മതിച്ചെങ്കിലും പിന്നീട് ദൃശ്യങ്ങള്‍ അയച്ചുകൊടുക്കാന്‍ നിര്‍ബന്ധിതയായി എന്ന് പൊലീസ് അറിയിച്ചു.
കാമുകനായി ചമഞ്ഞ പിതാവിന്റെ നിർബന്ധത്തിൽ വഴങ്ങി ആദ്യം ചിത്രങ്ങൾ അയെച്ചെങ്കിലും പിന്നീട് ആവശ്യപ്പെട്ടപ്പോൾ പെൺകുട്ടി എതിർത്തു. അയച്ചില്ലെങ്കിൽ നഗ്നചിത്രങ്ങൾ പിതാവിനെ കാണിക്കുമെന്ന് പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. എന്നിട്ടും പെൺകുട്ടി വഴങ്ങാതായപ്പോൾ കാമുകന്റെ അമ്മ എന്ന രീതിയിൽ പെൺകുട്ടിക്ക് മെസ്സേജ് അയച്ചു. ബന്ധം അവസാനിപ്പിച്ചതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി എന്നായിരുന്നു പറഞ്ഞത്.
സ്കൂളിൽ വെച്ച് പെൺകുട്ടി സുഹൃത്തുക്കളോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറംലോകമറിയുന്നത്. സംഭവം പൊലീസിൽ പരാതിപ്പെടുകയും അന്വേഷണത്തിൽ പിതാവാണ് കാമുകനെന്ന് പൊലീസ് കണ്ടെത്തുകയുമായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.