1800 പേര്‍ പീഡിപ്പിച്ച അനുഭവങ്ങളുമായി 18 കാരിയുടെ പുസ്തകം!!!

Webdunia
തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (13:24 IST)
ആരാധനകളും വിശ്വാസങ്ങളും വ്യ്ക്തിപരമാണ് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ വിശ്വാസങ്ങളും ആരാധനകളും മനുഷ്യത്വ പരമല്ലെങ്കില്‍ നമ്മളതിനേ പൈശാചികം എന്നു പറയും. ലണ്ടണിലേ വെയിത്സില്‍ ഒരു 18 കാരിക്ക് അനുഭവിക്കേണ്ടി വന്നത് സമാനതകളില്ലാത്ത ലൈംഗിക പീഡനങ്ങളാണ്. സാത്താനിക ആരാധന സമ്പ്രദായം പിന്തുടരുന്ന് സ്വന്തം അമ്മ തന്നേയാണ് ഈ ക്രൂരതയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്ന് അറിഞ്ഞാല്‍ നമ്മള്‍ അവരേ എന്തു വിളിക്കണം?

തന്റെ ഇളം പ്രായത്തില്‍ ഒരു ജീവിതത്തിലെ മുഴുവന്‍ പീഡനങ്ങളും അനുഭവിച്ചു തീര്‍ത്ത ആ പെണ്‍കുട്ടി തന്റെ അനുഭവങ്ങളുമായി ഒരു പുസ്തകം പുറത്തിറക്കാനൊരുങ്ങുകയാണ്. ദി ഡെവിള്‍ ഓണ്‍ ദി ഡോര്‍സ്‌റ്റെപ്പ്: മൈ എസ്‌കേപ്പ് ഫ്രം ദി സാത്താനിക് കള്‍ട്ട് സെക്‌സ് എന്നാണ് പുസ്തത്തിന്റെ പേര്. അന്നാബിള്‍ ഫോറസ്റ്റ് എന്നാണ് ഈ പെണ്‍കുട്ടി സ്വയം വിശേഷിപ്പിക്കുന്നത്.

അന്നയുടെ അമ്മ മാര്‍ലിംഗാണ് ഈ പെണ്‍കുട്ടിയെ ചെന്നായ്കള്‍ക്കുമുന്നില്‍ എറിഞ്ഞിട്ടുകൊടുത്തത്. സാത്താനിക് സെക്‌സ് കള്‍ട്ടിനെ പിന്തുടരുന്ന അമ്മ ജാക്വുലിന്‍ സംഘടനയുടെ ലീഡര്‍ കോളിന്‍ ബാറ്റ്‌ലെയ്‌ക്കൊപ്പം സെക്‌സിലേര്‍പ്പെടുന്നത് കണ്ടതാണ് അന്നയുടെ ജീവിതം മാറ്റിമറിച്ചത്. അതോടെ ജാക്വലിന്‍ മകളെ സംഘടനയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം തുടങ്ങി. അന്നയ്ക്ക് 11 വയസുള്ളപ്പോള്‍ കോളിന്‍ ബാറ്റ്‌ലെ അവളെ രണ്ടു തവണ ബലാത്സംഗം ചെയ്തു. അതും അമ്മ ജാക്വലലിന്റെ നിര്‍ദ്ദേശപ്രകാരം.

മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ജാക്വലിന്‍ മകളെ തന്റെ സെക്സ് ഗ്രൂപ്പില്‍ അംഗമാക്കി. അതും സ്വന്തം വീട്ടില്‍ നടന്ന പ്രാകൃത ആചാരത്തോടെ.
പെണ്‍കുട്ടികളുമായും സ്ത്രീകളുമായും ഗ്രൂപ്പ് സെക്‌സില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് സംഘടനയുടെര്‍ ലീഡര്‍ ഇയാള്‍ പാമ്പിന്റ പത്തിയുള്ള മേല്‍വസ്ത്രമണിഞ്ഞ് മന്ത്രോച്ചാരണങ്ങള്‍ നടത്താറുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.

പകല്‍ സ്‌കൂളില്‍ പഠിക്കാന്‍ പോകുന്ന താന്‍ രാത്രിയില്‍ ലൈംഗികഅടിമയായി ജീവിക്കേണ്ടിവന്നതായും സംഘടന്യ്ക്കുള്ള പണം കണ്ടെത്തുന്നതിനായി 1800ല്‍ അധികം ആളുകളുമായി 18 വയസിനിടയ്ക്ക് കിടക്ക പങ്കിടേണ്ടി വന്നതായും പെണ്‍കുട്ടി പറയുന്നു. അതിലും ക്രൂരം തന്റെ പതിനേഴാമത്തേ വയസില്‍ ബാറ്റ്ലേയില്‍ നിന്ന് ഗര്‍ഭം ധരിക്കേണ്ടി വന്നതാണെന്നും പുസ്തകത്തിലുണ്ട്.

അലിസ്റ്റര്‍ ക്രൗളിയാണ് ഇത്തരം സാത്താനിക് ആരാധനയുടെ പ്രയോക്താവ്. പുതിയ കാലത്തിന്റെ വ്യക്തിപരമായ സ്വാതന്ത്യത്തിന്റെ പ്രവാചകനായാണ് ഇയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്. ക്രൗലേയുടെ ഒരു പുസ്തകത്തിലെ ആശയങ്ങള്‍ വളച്ചൊടിച്ചാണ് ബാറ്റ്‌ലെയും പെണ്‍കുട്ടിയുടെ അമ്മയും ഈ വിധം പൈശാചികകൃത്യങ്ങള്‍ നിര്‍വഹിച്ചിരുന്നതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഈ വിശ്വാസ്ത്തിലെ മറ്റുള്ള അംഗങ്ങളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ മാത്രമെ ദൈവപ്രീതി ഉണ്ടാകൂ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു ഇവര്‍ പെണ്‍കുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയരാക്കിയിരുന്നത്.

ഏതായാലും പെണ്‍കുട്ടിയുടെ അമ്മയും സംഘടനയുടെ തലവ്നും ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. പീഡന പര്‍വ്വങ്ങളില്‍ നിന്ന് രക്ഷപ്പെട്ടതിനു ശേഷം ഇന്ന് അന്നാബിള്‍ നോര്‍ത്ത് ഇംഗ്ലണ്ടിലാണ് കഴിയുന്നത്. ഈ സമയത്താണ് തന്റെ അനുഭവങ്ങള്‍ വിവരിക്കുന്ന പുസ്തകം ഈ കുട്ടി രചിച്ചത്. ലോകത്തില്‍ പീഡിപ്പിക്കപ്പെടുന്ന കുട്ടികള്‍ നിരവധിയുണ്ടെന്നും ഏതെങ്കിലും ഒരാള്‍ ഇത് ശ്രദ്ധിച്ചാല്‍ അത്തരം ജീവിതങ്ങളെ രക്ഷപ്പെടുത്താമെന്നും അവര്‍ പറയുന്നു.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.