തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തിരിച്ചയച്ചു

രേണുക വേണു

ബുധന്‍, 22 മെയ് 2024 (09:45 IST)
തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ് തിരിച്ചയച്ച് ഗവര്‍ണര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനം പരിശോധിക്കണമെന്നാണ് ഗവര്‍ണറുടെ നിലപാട്. ചീഫ് സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. കമ്മീഷന്റെ മറുപടിയോടെ ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ വീണ്ടും ഗവര്‍ണര്‍ക്കയക്കും.
 
അതേസമയം കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദേശം ഹൈക്കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. വിദ്യാര്‍ഥി പ്രതിനിധികളായി നാല് എബിവിപി പ്രവര്‍ത്തകരെ ശുപാര്‍ശ ചെയ്ത ഗവര്‍ണറുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി ആറാഴ്ചക്കുളളില്‍ പുതിയ പട്ടിക തയാറാക്കാനും നിര്‍ദേശിച്ചു. സെനറ്റിലേക്ക് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത രണ്ട് അംഗങ്ങളുടെ നിയമനം കോടതി ശരിവയ്ക്കുകയും ചെയ്തു.
 
സെനറ്റിലേക്ക് വിദ്യാര്‍ഥി പ്രതിനിധികളായി നാല് പേരെയാണ് ഗവര്‍ണര്‍ സ്വന്തം നിലയില്‍ നാമനിര്‍ദേശം ചെയ്തിരുന്നത്. സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പട്ടിക അവഗണിച്ചാണ് ഗവര്‍ണര്‍ സ്വന്തം നിലയില്‍ പ്രതിനിധികളെ നോമിനേറ്റ് ചെയ്തത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍