പിറന്നാള്‍ ദിനത്തില്‍ കുട്ടിക്ക് കേക്ക് നല്‍കി പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു

Webdunia
ചൊവ്വ, 18 നവം‌ബര്‍ 2014 (11:59 IST)
കേക്ക് നല്‍കി എട്ട് വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ച ഏഷ്യന്‍ വംശജനായ ബേക്കറി ജീവനക്കാരനെ പൊലീസ് അറസ്‌റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് പൊലീസ് കസ്‌റ്റഡിയിലാണ്.

കഴിഞ്ഞ ദിവസം പിറന്നാളാഘോഷത്തിന് കേക്ക് വാങ്ങാന്‍ ബേക്കറിയില്‍ എത്തിയ കുട്ടിക്ക് ജീവനാക്കാരന്‍ കേക്ക് നല്‍കിയ ശേഷം അവിടെ നില്‍ക്കാന്‍ പറയുകയായിരുന്നു. അതിനു ശേഷം കുട്ടിയ്ക്ക് കഴിയ്ക്കാന്‍ വേറെയും കേക്ക് നല്‍കി. തുടര്‍ന്ന്
ബേക്കറിയില്‍ തിരക്ക് കുറഞ്ഞ സമയത്ത് ഇയാള്‍ കുട്ടിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു. പേടിച്ചു പോയ കുട്ടി കടയില്‍ നിന്നിറങ്ങി ഓടുകയായിരുന്നു.

വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് കാര്യങ്ങള്‍ പറയുകയും മാതാപിതാക്കള്‍ വിവരം പൊലീസില്‍ അറിയിക്കുകയുമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബേക്കറി ജീവനക്കാരനെ കണ്ടെത്തി. താന്‍ കേക്ക് നല്‍കി പ്രലോഭിപ്പിച്ച ശേഷം കുട്ടിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചുവെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിക്കുകയും ചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.