മകളെ പീഡിപ്പിച്ച കാമുകന്റെ ജനനേന്ദ്രിയം അമ്മ മുറിച്ചെടുത്തു

Webdunia
വെള്ളി, 14 നവം‌ബര്‍ 2014 (11:54 IST)
മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കൗമാരക്കാരന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ മാതാവ് ബോക്‌സ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് മാറ്റി. അമേരിക്കയിലെ മിനിയപൊലിസ് നഗരത്തിലാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് പിടിയിലായ ബോണിറ്റ വെലയെന്ന യുവതിയെ 10 മാസം വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടിട്ടു.


മകളെ കാമുകനായ കൌമാരക്കാരന്‍ പല തവണ ലൈംഗികമായി ഉപയോഗിച്ച് വരുകയായിരുന്നു.
ഈ വിവരം പെണ്‍കുട്ടിയുടെ അമ്മ അറിഞ്ഞെങ്കിലും അറിഞ്ഞതായി ഭാവിച്ചില്ല. ഇതിനെ തുടര്‍ന്ന് ബോണിറ്റ തന്റെ അടുത്ത രണ്ടു സുഹൃത്തുക്കളുടെ സഹായത്തോടെ കൌമരക്കാരനെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ കാമുകനെ ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നു.

തുടര്‍ന്ന് ജീവന്‍ വേണോ, ജനനേന്ദ്രിയം വേണോ എന്ന് ബോണിറ്റ ചോദിച്ചു, പേടിച്ചു പോയ യുവാവ് ജീവന്‍ മതിയെന്ന് പറഞ്ഞതോടെ ഒരു ബോക്‌സ് കട്ടറെടുത്ത് ജനനേന്ദ്രിയം മുറിച്ച് മാറ്റുകയായിരുന്നു. സ്ത്രീയുടെ സഹായത്തിനുണ്ടായിരുന്ന രണ്ട് പേര്‍ ചേര്‍ന്ന് ആണ്‍കുട്ടിയുടെ കൈകാലുകള്‍ പിടിച്ചുവച്ചു. കാര്യം നിര്‍വ്വഹിച്ചശേഷം ആണ്‍കുട്ടിയോട് ഓടിപ്പോകാന്‍ ഇവര്‍ ആവശ്യപ്പെടുകയും ചെയ്തു. കൃത്യം നടക്കുന്ന സമയത്ത് ബോണിറ്റ കഞ്ചാവ് ലഹരിയിലായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.