ചൈനയിലുണ്ടായ മണ്ണിടിച്ചിലിൽ ആറ് പേർ മരിച്ചു. ഇരുപത്തിയൊന്നു പേരെ കാണാതായിട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാത്രി തെക്ക് പടിഞ്ഞാറൻ ചൈനയിലെ ഗുയിസോഹു പ്രവിശ്യയിലെ യിംഗ്പിങ് ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്.
അപകടത്തിൽ 77 വീടുകൾ പൂര്‍ണ്ണമായി തകര്‍ന്നു. പല വീടുകള്‍ക്കും കനത്ത കേടുപാടുകള്‍ സംഭവിച്ചു. വലിയ കെട്ടിടങ്ങളും ഭാഗികമായി തകര്‍ന്ന അവസ്ഥയിലാണ്. മണ്ണിടിച്ചിലിനെ തുടർന്ന് സ്ഥലത്തുള്ള ജലസംഭരണിയിൽ വിള്ളൽ വീണതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഗ്രാമത്തിന് കൂടുതൽ നാശനഷ്ടം ഉണ്ടായതായും റിപ്പോർട്ടുണ്ട്.