പാകിസ്ഥാനെ ഭീകരവിമുക്തമാക്കുമെന്ന് സൈനിക മേധാവി റഹീല്‍ ഷെരിഫ്

Webdunia
തിങ്കള്‍, 22 ജൂണ്‍ 2015 (12:55 IST)
പാകിസ്ഥാന്‍ ഭീകരവിമുക്തമാക്കുമെന്നു സൈനിക മേധാവി റഹീല്‍ ഷെരിഫ്. ഇതിന്റെ ഭാഗമായി സൈനിക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ റഹീല്‍ സൈനികരെ ആഹ്വാനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

തീവ്രവാദികളെയും അവര്‍ക്ക് സാമ്പത്തിക സഹായമൊരുക്കുന്നവരെയും ഇല്ലാതാക്കി പാകിസ്ഥാനെ ഭീകരവിമുക്തമാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. മോസ്‌കോ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ റഹീല്‍ കഴിഞ്ഞ ദിവസം മുഴുവനായും തീവ്രവാദത്തിനെതിരായി നടത്തുന്ന സൈനികനീക്കങ്ങളെ വിശകലനം ചെയ്യാനായി ഖൈബര്‍ ഏജന്‍സിയില്‍ ചിലവഴിച്ചതായി ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ്(ഐ.എസ്.പി.ആര്‍) റിപ്പോര്‍ട്ട് ചെയ്തു.