കോടാലി കൊണ്ട് വെട്ടേറ്റ് ചികിത്സയിലായിരുന്ന ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേനയുടെ ഇളയ സഹോദരര്‍ പ്രിയന്ത സിരിസേന (40) മരിച്ചു.രണ്ടു ദിവസം മുമ്പാണു ബിസിനസുകാരായ പ്രിയന്ത സിരിസേയെ ഒരു സുഹൃത്ത് മഴു ഉപയോഗിച്ച് ആക്രമിച്ചത്. കൊളംബോയിലെ പൊലന്നുറുവ എന്ന സ്ഥലത്ത് വച്ചാണ് ആക്രമണമുണ്ടായത്.
വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ ശ്രീലങ്കന്‍ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. തലക്കേറ്റ പരിക്കുകളാണ് മരണകാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിയന്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. അറസ്റ്റിലായ സുഹൃത്തിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൈത്രിപാല സിരിസേനയുടെ 12 സഹോദരങ്ങളില്‍ ഏറ്റവും ഇളയയാളാണ് പ്രിയന്ത.