അശ്ലീല വിഡിയോകൾ പതിവായി കാണുന്ന പെണ്‍കുട്ടികളെ എങ്ങനെ തിരിച്ചറിയാം; പുരുഷന്‍‌മാരെയും ഭയക്കണം- ഇവര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്താണെന്ന് അറിയാമോ ?

Webdunia
വ്യാഴം, 3 മാര്‍ച്ച് 2016 (23:45 IST)
അശ്ലീല വിഡിയോകൾ കണുന്നതില്‍ പുരുഷന്മാരെപ്പോലെ തന്നെ പെണ്‍കുട്ടികളും തല്‍പ്പരരാണ്. സ്ഥിരമായി പോൺ ചിത്രങ്ങള്‍ കാണുന്ന സ്‌ത്രീകളും പുരുഷൻമാരും വര്‍ദ്ധിച്ചുവരുകയാണെന്നാണ് പുതിയ പഠനം. പതിവായി ഇത്തരം ദൃശ്യങ്ങള്‍ കാണുന്നതുവഴി ലൈംഗികദാഹം വര്‍ദ്ധിക്കുകയും ഇവരില്‍ ലൈംഗിക അതിക്രമ സ്വഭാവം ഏറിവരുന്നതായി കണ്ടെത്തി. ഇന്ത്യാന യൂണിവേഴ്സിറ്റിയും യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് ഹവായിയും ചേർന്നാണ് പോണോഗ്രഫി മൂലം ഏറിവരുന്ന ലൈംഗിക അതിക്രമങ്ങളെ സംബന്ധിച്ച പഠന വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

ഏഴു രാജ്യങ്ങളിലായി നടത്തിയ ഇരുപത്തിരണ്ടോളം പഠനങ്ങളുടെ അടിസ്ഥാനത്തിലാണു റിപ്പോർട്ട്. അശ്ലീല വിഡിയോകൾക്ക് അടിമകളായവർ ഇരകളെ ആക്രമിച്ചു കീഴ്പെടുത്താനും പീഡനത്തിനിരയാക്കാനുമുള്ള സാധ്യത കൂടുതലാണ്. സാഹചര്യവും അവസരവും ലഭിക്കുബോള്‍ ഇത്തരക്കാരിലെ ലൈംഗിക അതിക്രമ സ്വഭാവം പുറത്തുവരുകയും കൊലപാതകത്തിലേക്ക് പോലും നയിക്കുമെന്നും പഠനം പറയുന്നു.

സ്ഥിരമായി പോൺ കാണുന്ന സ്ത്രീകളും പുരുഷൻമാരും ഇരകളെ കണ്ടാല്‍ സ്വന്തമാക്കാനും ഉപയോഗിക്കുന്നതിനായി സമീപിക്കുകയും ചെയ്യും. ലഭിക്കില്ലെന്ന് തോന്നിയാല്‍ ആക്രമം നടത്തുകയും ചെയ്യും. ഇവരുടെ നോട്ടവും സമീപനവും വ്യത്യസ്ഥമായിരിക്കും. ആവേശത്തോടെയാണ് ഇവര്‍ സമീപിക്കുന്നതെങ്കിലും ലൈംഗിക വൈകൃതങ്ങള്‍ക്കാവും ഇവര്‍ക്ക് താല്‍പ്പര്യമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജേർണൽ ഓഫ് കമ്മ്യൂണിക്കേഷനിലാണ് ഇതു സംബന്ധിച്ച പഠനവിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.