അഭിനയത്തില്‍ ഒരു പരീക്ഷണത്തിന് മാര്‍പാപ്പ തയ്യാറെടുക്കുന്നു
ബുധന്‍, 3 ഫെബ്രുവരി 2016 (17:30 IST)
ആഗോളകത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ അഭിനയത്തിന്റെ മേഖലയിലും ഒരു കൈ പരീക്ഷിക്കാന്‍ തയ്യാറെടുക്കുന്നു. മതപരമായ ചലച്ചിത്രത്തില്‍ പോപ്പിന്റെ വേഷം തന്നെയാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്.
‘ബിയോഡ് ദ സണ്‍’ എന്ന മതപരമായ ചിത്രത്തിലാണ് പോപ്പ് വേഷമിടുന്നത്. സുവിശേഷത്തെ ആസ്‌പദമാക്കിയുള്ള കുടുംബ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ ഇറ്റലിയില്‍ ആരംഭിക്കും.
ലോകത്തിന്റെ സ്നേഹം പിടിച്ചുപറ്റിയ മാര്‍പാപ്പയിലൂടെ യേശുവിന്റെ സന്ദേശം ലോകത്തില്‍ എത്തിക്കാനാണ് ചിത്രത്തിലൂടെ ശ്രമിക്കുക. ആംബി പിക്‌ചേഴ്സ് ഡയറക്‌ടര്‍ അന്ത്രയാ ലെര്‍വോലിനോ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
സിനിമയില്‍ നിന്ന് കിട്ടുന്ന ലാഭം അര്‍ജന്റീനയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഉപയോഗിക്കും.