വാര്‍ത്താമാധ്യമങ്ങള്‍ നല്ല വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ പുതുവത്സര സന്ദേശം നല്കവേയാണ് മാര്‍പാപ്പ ഇങ്ങനെ പറഞ്ഞത്.
മറ്റൊരാൾക്ക് പ്രചോദനം നൽകുന്ന വാർത്തകളാണ് മാധ്യമങ്ങള്‍ നല്കേണ്ടത്. ഐക്യദാർഢ്യവും സ്നേഹവുംസൻമനസും വാർത്തകളിൽ ഉണ്ടാവണമെന്നും അങ്ങനെ അക്രമങ്ങൾക്കും അസഹിഷ്ണുതക്കുമുള്ള പ്രാധാന്യം കുറയട്ടെയെന്നും മാർപാപ്പ പറഞ്ഞു.
അക്രമത്തിന്‍റെ നിരവധി ദിനങ്ങൾ ലോകത്ത് ഉണ്ടായിട്ടുണ്ട്. നിരവധി പേർ കൊല്ലപ്പെട്ടു. നിരപരാധികളായ ചിലർ ഇതിനെ തരണം ചെയ്തിട്ടുമുണ്ട്. പുതുവത്സര ദിനം ലോക സമാധാന ദിനമായി ആചരിക്കാൻ മാർപാപ്പ ആഹ്വാനം ചെയ്തു.