ഭര്‍ത്താവ് അപ്രതീക്ഷിതമായി തിരിച്ചെത്തിയതോടെ കിടപ്പുമുറിയില്‍ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച കാമുകന്റെ കാല്‍ ഒടിഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ നടന്ന സംഭവം ഇപ്പോള്‍ കോടതിയില്‍ എത്തിയതോടെയാണ് പരസ്യമായത്. ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലായിരുന്നു സംഭവം.
ഭാര്യയുടെ പെരുമാറ്റത്തില്‍ മാസങ്ങളായി ഭര്‍ത്താവിന് സംശയം തോന്നിയിരുന്നു. സംഭവദിവസം ഭാര്യ ഭര്‍ത്താവിനെ ഫോണിക്കുകയും സാധനങ്ങള്‍ വാങ്ങുന്നതിനായി പുറത്തേക്ക് പോകുകയാണെന്നും തിരിച്ചെത്തുമ്പോള്‍ താമസിക്കുമെന്നും അറിയിച്ചു. സംശയം തോന്നിയ ഭര്‍ത്താവ് ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തു നിന്നും ഒരു സെല്‍ഫി എടുത്ത് അയ്ക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഭാര്യ തയ്യാറായില്ല.
ഭാര്യയുടെ സംസാരത്തില്‍ തോന്നിയ ഭര്‍ത്താവ് ഉടന്‍ തന്നെ വീട്ടിലെത്തിയെങ്കിലും മുറി അകത്തു നിന്നും പൂട്ടിയെ സ്ഥിതിയിലായിരുന്നു. ഏറെ നേരം വാതിലില്‍ മുട്ടിയതോടെ ഭാര്യയെത്തി വാതില്‍ തുറന്നു. കിടപ്പുമുറിയില്‍ എത്തിയ ഭര്‍ത്താവ് സുഹൃത്ത് കൂടിയായ സിറിയന്‍ യുവാവിനെയാണ് കണ്ടത്.
പിടിക്കപ്പെട്ടുവെന്ന് മനസിലായതോടെ രണ്ടാം നിലയുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത് കാമുകന്‍ താഴേക്ക് ചാടുകയും കാല്‍ ഒടിയുകയുമായിരുന്നു. യുവതിയും ഭര്‍ത്താവും സിറിയന്‍ സ്വദേശികളാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.