സാര്‍ക്ക് ഉച്ചകോടി മുടങ്ങിയേക്കും; ഇന്ത്യയ്ക്കു പിന്നാലെ ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍, ഭൂട്ടാന്‍ രാജ്യങ്ങളും ബഹിഷ്‌കരണം പ്രഖ്യാപിച്ചു

Webdunia
വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (09:27 IST)
നവംബറില്‍ പാകിസ്ഥാനിലെ ഇസ്ലാമബാദില്‍ നടക്കാനിരിക്കുന്ന സാര്‍ക് ഉച്ചകോടി മുടങ്ങിയേക്കും. ഇന്ത്യയ്ക്കു പിന്നാലെ ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ കൂടി ഉച്ചകോടിയില്‍ നിന്ന് പിന്മാറിയ സാഹചര്യത്തിലാണ് ഇത്.
 
നവംബര്‍ 9, 10 തിയതികളില്‍ ഇസ്ലാമബാദില്‍ വെച്ചാണ് സാര്‍ക് ഉച്ചകോടി നടക്കേണ്ടത്. എന്നാല്‍, ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സാര്‍ക് ഉച്ചകോടി ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ടാണ് മറ്റു മൂന്നു രാജ്യങ്ങളും ഉച്ചകോടി ബഹിഷ്കരിക്കുന്നത്.
 
നിലവിലെ അധ്യക്ഷ രാജ്യമായ നേപ്പാള്‍ നടപടികള്‍ പൂര്‍ത്തിയാക്കി തീരുമാനം വൈകാതെ പ്രഖ്യാപിക്കും. ഉച്ചകോടി മുടങ്ങുന്ന സ്ഥിതി സാര്‍ക്കിന്റെ ഭാവിതന്നെ അനിശ്ചിതത്വത്തിലാക്കി. 1985 മുതല്‍ പ്രവര്‍ത്തിക്കുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ മേഖലാസഹകരണ കൂട്ടായ്മയായ ‘സാര്‍ക്കി’ല്‍ എട്ട് അംഗങ്ങളാണ് ഉള്ളത്. 
Next Article