പറന്നുയര്‍ന്ന വിമാനത്തില്‍ തീ പടര്‍ന്നു

Webdunia
ചൊവ്വ, 29 ഏപ്രില്‍ 2014 (16:42 IST)
പറന്നുയര്‍ന്ന ഓസ്‌ട്രേലിയന്‍ വിമാനത്തിന്റെ എന്‍ജിനില്‍ തീ പടര്‍ന്നു. എന്നാല്‍ അപകടം കൂടാതെ പൈലറ്റ് വിമാനം സുരക്ഷിതമായി നിലത്തിറക്കി.

ബ്രീട്ടീഷ് എയറോസ്‌പേസ് 146 എന്ന വിമാനം പെര്‍ത്ത് എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്നതിനു ശേഷം നമ്പര്‍ ടു എന്‍ജിനിലാണ് തീപടര്‍ന്നത്. ഉടന്‍ തന്നെ പൈലറ്റ് തീ അണയ്ക്കുകയായിരുന്നു.

തുടര്‍ന്ന് വിമാനം പെര്‍ത്ത് എയര്‍പോര്‍ട്ടില്‍ തിരിച്ചിറക്കി. വിമാനത്തില്‍ 93 യാത്രക്കാര്‍ ഉണ്ടായിരുന്നു. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.