‘ജറുസലേം പലസ്തീന്റെ തലസ്ഥാനമാണ്. സ്വര്‍ണമോ ശതകോടികളോകൊണ്ട് തൂക്കിവാങ്ങാനാകുന്നതല്ല അത്. ചര്‍ച്ചകള്‍ക്ക് ഞങ്ങള്‍ എതിരല്ല. എന്നാല്‍, അത് അന്താരാഷ്ട്ര നിയമങ്ങളും പ്രമേയങ്ങളും പിന്തുടര്‍ന്നുകൊണ്ടാകണം. പലസ്തീന്‍ സ്വതന്ത്രരാജ്യമാകുമ്പോള്‍ കിഴക്കന്‍ ജറുസേലം തലസ്ഥാനമായിരിക്കുമെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബു റുദീന പറഞ്ഞു.
പാകിസ്ഥാനുള്ള ധനസഹായം നിറുത്തലാക്കിയതിന് പിന്നാലെയാണ് ട്രംപ് ഇങ്ങനെ ഒരു നീക്കം നടത്തിയത്. അതേസമയം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ പാക്കിസ്ഥാന് വലിയ പങ്കാണുള്ളതെന്നും ട്രംപ് ഭരണകൂടത്തിന്റെ നടപടി ഇന്ത്യയുടെ നിലപാടിനുള്ള വലിയ അംഗീകാരമാണെന്നും ഭീകരവാദം ആത്യന്തികമായി ഭീകരവാദം തന്നെയാണ്. ഭീകരർ എന്തൊക്കെപ്പറഞ്ഞാലും ഭീകരരുമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ചുമതലയുള്ള പാർലമെന്ററികാര്യ മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞിരുന്നു.