പാലസ്തീന്‍ സമാധാന ചര്‍ച്ചകളില്‍ നിന്നും ഇസ്രായേല്‍ പിന്‍‌മറി

Webdunia
വെള്ളി, 25 ഏപ്രില്‍ 2014 (15:26 IST)
പാലസ്തീന്‍ സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇസ്രായേല്‍ പിന്മാറി. പലസ്തീനിലെ പ്രമുഖ പാര്‍ട്ടികളായ ഹമാസും ഫതഹും സമാധാനകരാറില്‍ ഒപ്പിട്ടതിന്റെ പശ്ചാത്തലത്തിലാണ് ചര്‍ച്ചകളില്‍ നിന്ന് ഇസ്രായേല്‍ പിന്മാറിയത്.

പാലസ്തീനിനെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനും ഇസ്രായേല്‍ ആലോചിക്കുന്നുണ്ട്. പാലസ്തീനിലെ ഗാസാ ചീന്ത് ഭരിക്കുന്ന ഹമാസിനെ ഭീകര പട്ടികയില്‍ ആണ് ഇസ്രായേല്‍ ഉള്‍പെടുത്തിയിരിക്കുന്നത്. നേരത്തെ ഹമാസും ഫതഹും യോചിച്ചു മുന്നോട്ട് പോകാനുളള തീരുമാനത്തിനെതിരെ അമേരിക്കയും രംഗത്തു വന്നിരുന്നു.

പലസ്തീനുമായുളള സമാധാന ചര്‍ച്ചക്ക് ഇനി തങ്ങളില്ലെന്നും തീവ്രവാദികളായ ഹമാസുമായി ഫതഹ് കൂട്ടുകൂടിയിരിക്കുകയാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.