പെഷവാറിലെ സ്കൂളില്‍ പാക് താലിബാന്‍ ഭീകരര്‍ കൂട്ടക്കുരുതി നടത്തിയതിനേ തുടര്‍ന്ന് തീവ്രവാദ കേസുകളില്‍ വധശിക്ഷ നല്‍കുന്നതിലുള്ള വിലക്ക് പാക്കിസ്ഥാന്‍ നീക്കി. വധശിക്ഷ വിധിക്കപ്പെട്ട തീവ്രവാദികളുടെ ശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന് പെഷവാറില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിനുശേഷം പ്രധാനമന്ത്രി നവാസ് ഷെരീഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
132 കുട്ടികള്‍ അടക്കം 148 പേര്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. തീവ്രവാദികള്‍ക്കെതിരെ രാജ്യത്തെ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നീങ്ങുമെന്ന് നവാസ് ഷെരീഫ് പറഞ്ഞു. ആക്രമണം നടത്തിയ തെഹ്‌രിക് ഇ താലിബാന് ഒരുനേട്ടവും ഉണ്ടാകില്ല. തീവ്രവാദികള്‍ക്കെതിരെ കടുത്ത നടപടികളാണ് ആവശ്യമെന്ന് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.