പാക്കിസ്ഥാനില്‍ 30 തീവ്രവാദികളെ വധിച്ചു

Webdunia
ബുധന്‍, 6 ഓഗസ്റ്റ് 2014 (12:06 IST)
വടക്കന്‍ വസീറിസ്താനില്‍ സൈന്യം നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 30 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മിറാന്‍ഷയ്ക്ക് 40 കിലോമീറ്റര്‍ പടിഞ്ഞാറ് ദത്താഹേല്‍ മേഖലയിലാണ് ആക്രമണം നടന്നത്.

തീവ്രവാദികളുടെ ആറ് ഒളികേന്ദ്രങ്ങള്‍ തകര്‍ത്തതായും സൈന്യം അറിയിച്ചു. അതേ സമയം മാധ്യമ പ്രവര്‍ത്തകരെ സൈന്യം പ്രദേശത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നതിനാല്‍ ആക്രമണത്തിന്റെ തീവ്രത വ്യക്തമല്ല.

ഇതേ മേഖലകയില്‍ തിങ്കളാഴ്ച നടന്ന ആരകമണത്തില്‍ ഏഴ് ഉസ്‌ബെക് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു. ജൂണ്‍ മുതല്‍ വസീറിസ്താനില്‍ നടത്തുന്ന ആക്രമണത്തില്‍ കുറഞ്ഞത് 550 തീവ്രവാദികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സൈന്യം വ്യക്തമാക്കി. ഏറ്റുമുട്ടലില്‍ 30 പാകിസ്താന്‍ സൈനികരും കൊല്ലപ്പെട്ടു.