പാക്കിസ്ഥാനില്‍ മലാല വിരുദ്ധ ദിനം!

ചൊവ്വ, 11 നവം‌ബര്‍ 2014 (16:02 IST)
സമാധാനത്തിനുള്ള നോബേല്‍ പുരസ്കാരം ലഭിച്ച പാക്കിസ്ഥാന്‍ പൌരയായ മലാല യൂസഫ്സായിക്കെതിരെ പാക്കിസ്ഥാനിലെ സ്വകാര്യ സ്കൂള്‍ ഉടമകളുടെ സംഘടന മലാല വിരുദ്ധ ദിനം ആചരിച്ചു. ഓള്‍ പാകിസ്ഥാന്‍ പ്രൈവറ്റ് സ്കൂള്‍ ഫെഡറേഷന്‍ ആണ് മലാല വിരുദ്ധ ദിനം ആചരിച്ചത്.

നവംബര്‍ 10ന് നടന്ന മലാല വിരുദ്ധ ദിനാചരണത്തിന് ‘ഞാന്‍ മലാലയല്ല‘ എന്നാണ് അവര്‍ പേരിട്ടത്. സല്‍മാന്‍ റുഷ്ദിയുമായും തസ്ലീമ നസ്രീനുമായും മലാലയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ്  മലാല വിരുദ്ധ ദിനം ആചരിച്ചത്.

"ഐ ആം മലാല " എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട മലാലയുടെ ആത്മകഥ വാങ്ങുന്നതില്‍ നിന്നും അംഗങ്ങളെ വിലക്കിയ സംഘടനയാണ് ആള്‍ പാകിസ്ഥാന്‍ പ്രൈവറ്റ് സ്കൂള്‍ ഫെഡറേഷന്‍ . പുസ്തകം പാകിസ്ഥാന്‍ വിരുദ്ധവും ഇസ്ലാമിനെ അധിക്ഷേപിക്കുന്നതുമാണെന്നായിരുന്നു ഫെഡറേഷന്റെ കണ്ടെത്തല്‍

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി പ്രവന്‍ത്തിച്ചതിന്റെ പേരില്‍ താലിബാന്റെ വധശ്രമത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട മലാല ഇപ്പോള്‍ ലണ്ടനിലാണ് താമസം. മലാലയെ സാമ്രാജ്യത്വത്തിന്റെ ചാരയായിട്ടാണ് പാകിസ്ഥാനിലെ മതമൗലിക വാദികള്‍ കണാക്കാക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക