പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ജമ്മു കശ്മീരില്‍ ഒരു സ്ത്രീ ഉള്‍പ്പെട്ട മൂന്ന് ഇന്ത്യന്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ടിസിഎ രാഘവനെ പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയ ഓഫീസിലേക്ക് അധികൃതര്‍ വിളിച്ചുവരുത്തി.
നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നത് ഇന്ത്യയാണെന്ന് ആരോപിച്ച പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹമ്മദ് അദ്ദേഹത്തെ ശക്തമായ പ്രതിഷേധം അറിയിച്ചു. പാകിസ്താനിലെ ഡോണ്‍ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.