പത്രപ്രവര്‍ത്തകരുടെ ശവപ്പറമ്പായി പാകിസ്ഥാന്‍

Webdunia
ബുധന്‍, 30 ഏപ്രില്‍ 2014 (17:08 IST)
പത്രപ്രവര്‍ത്തകരുടെ ശവപ്പറമ്പായി പാകിസ്ഥാന്‍. 2008 മുതല്‍ ഇതുവരെ 34 പത്രപ്രവര്‍ത്തകരാണ് പാകിസ്ഥാനില്‍ കൊല്ലപ്പെട്ടതെന്ന് ആമ്‌നെസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു.  

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറ്റവുമധികം ഭീഷണി ഉയര്‍ത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തുള്ള പാകിസ്ഥാനില്‍ പൊലീസില്‍ നിന്നും തീവ്രവാദി ഗ്രൂപ്പുകളില്‍ നിന്നുമാണ് കൂടുതല്‍ ഭീഷണി നേരിടുന്നത്.

രഹസ്യാന്വേഷണ ഏജന്‍സികള്‍ വരെ പാകിസ്ഥാനിലെ മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയാണ്. ‘പാകിസ്ഥാനിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം’ എന്ന പേരിലുള്ള റിപ്പോര്‍ട്ടിലാണ് ആമ്‌നെസ്റ്റി ഇക്കാര്യം പറയുന്നത്.