ഇന്ത്യ തിരയുന്ന ഭീകരവാദി ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ വിഷബാധയേറ്റ് ആശുപത്രിയിലെന്ന് റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (09:52 IST)
ഇന്ത്യ തിരയുന്ന ഭീകരവാദി ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ വിഷബാധയേറ്റ് ആശുപത്രിയിലെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ കറാച്ചി സിറ്റിയിലെ ആശുപത്രിയിലാണ് ദാവൂദ് ഇബ്രാഹിമിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. 1993ലെ മുംബൈ സ്‌ഫോടന പരമ്പരകളുടെ സൂത്രധാനാണ് ദാവൂദ്. 
 
അതേസമയം 65കാരനായ ദാവൂദിന്റെ ആരോഗ്യനില ഗുരുതരമാണെന്നും പാക്കിസ്ഥാന്‍ ആശുപത്രിക്ക് ശക്തമായ സുരക്ഷ ഒരുക്കിയിരിക്കുകയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇബ്രാഹിം പതിറ്റാണ്ടുകളായി പാക്കിസ്ഥാനില്‍ കഴിയുകയാണെന്ന് അയാളുടെ അനന്തരവന്‍ ദേശിയ അന്വേഷണ ഏജന്‍സിയോട് ജനുവരിയില്‍ പറഞ്ഞിരുന്നു. രണ്ടാംഭാര്യയുമായി കറാച്ചിയിലാണ് ഇബ്രാഹിമിന്റെ വാസമെന്നാണ് ലഭിച്ച വിവരം. 

അനുബന്ധ വാര്‍ത്തകള്‍

Next Article