പാക്കിസ്ഥാനും ടിക് ടോക്ക് നിരോധിച്ചു

ശ്രീനു എസ്

ശനി, 10 ഒക്‌ടോബര്‍ 2020 (14:19 IST)
പാക്കിസ്ഥാനും ടിക് ടോക്ക് നിരോധിച്ചു. ആപ്പില്‍ വരുന്ന വീഡിയോകള്‍ക്കെതിരെ സമൂഹത്തില്‍ വലിയ വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്നുവരുന്നത് ചൂണ്ടിക്കാട്ടിയാണ് പാക്കിസ്ഥാന്റെ തീരുമാനം. കൂടാതെ നിയമവിരുദ്ധമായി ഉള്ളടക്കം പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് പാക് ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി ചൈനീസ് ആപ്പായ ടിക് ടോക്കിന് തടയിട്ടത്.
 
നേരത്തേ ഇന്ത്യയും അമേരിക്കയും ടിക് ടോക്കിനെതിരെ നടപടി എടുത്തിരുന്നു. ടിക് ടോക്കിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുണ്ടായിരുന്നത് ഇന്ത്യയിലായിരുന്നു. പാക്കിസ്ഥാനും ടിക് ടോക്കിനെതിരെ തിരിഞ്ഞതോടെ വലിയ അടിയാണ് ചൈനയ്ക്ക് കിട്ടിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍