തന്നെ ഒഴിവാക്കാന്‍ ശ്രമിച്ച കാമുകനെ കൊലപ്പെടുത്തി; യുവതിക്ക് സംഭവിച്ചത് !

Webdunia
ബുധന്‍, 6 ഡിസം‌ബര്‍ 2017 (12:12 IST)
കാമുകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ ഇരുപതുകാരിക്ക് വധശിക്ഷ. പാകിസ്ഥാനിലെ തീവ്രവാദവിരുദ്ധ കോടതിയാണ് യുവതിയ്ക്ക് വധശിക്ഷ വിധിച്ചത്. തന്റെ കാമുകന്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയതാണ് ഇത്തരത്തിലൊരു കൃത്യം നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്നും കൊല്ലാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും യുവതി പറഞ്ഞെങ്കിലും കോടതി അംഗീകരിച്ചില്ല.
 
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാമുകനായ സദാഖത് അലി (23) യെ താമസസ്ഥലത്തേക്ക് വിളിച്ച് വരുത്തിയ ശേഷമാണ് അയാളുടെ ദേഹത്തേക്ക് ആസിഡ് ഒഴിച്ചതെന്ന് ഷമീറ കോടതിയില്‍ പറഞ്ഞു. കൊല്ലാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും അയാള്‍ മറ്റൊരാളെ വിവാഹം കഴിക്കുന്നത് തടയുക മാത്രമായിരുന്നു ലക്ഷ്യമെന്നും ഷമീറ മൊഴി നല്‍കി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article