അഫ്ഗാന്‍ മണ്ണില്‍ നിന്നുകൊണ്ട് പാക്കിസ്ഥാനെ ആക്രമിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് സര്‍താജ് അസീസ് കഴിഞ്ഞദിവസം ആരോപിച്ചതിനു പിന്നാലെ ഇന്ത്യയ്ക്കെതിരെ പുതിയ ആരോപണവുമായി പാകിസ്ഥാന്‍ വീണ്ടും രംഗത്ത്. പാകിസ്ഥാന്‍ ഭീകരരെ സഹായിക്കുന്നത് ഇന്ത്യയാണെന്നും താലിബാന്‍ ഭീകരര്‍ക്ക് ഇന്ത്യയുമായി ബന്ധമുണ്ടെന്നുമാണ് പാകിസ്ഥാന്‍ പുതിയ ആരോപണം.
പാക്ക് പ്രതിരോധമന്ത്രി ഖൌജ ആസിഫ് ആണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പാകിസ്ഥാനിലെ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഖൌജയുടെ ആരോപണം. ബലൂചിസ്ഥാന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നും തന്റെ അനുഭവത്തിലൂടെയാണ് ഇതു പറയുന്നതെന്നുമാണ് ഖൌജ ആരോപിച്ചിരിക്കുന്നത്.
ഖൌജയുടെ ആരോപണത്തിന് ഇന്ത്യയും ശക്തമായ ഭാഷയില്‍ മറുപടി നല്‍കി. തീവ്രവാദത്തെ വളര്‍ത്തുന്നതും ഭീകരരെ പ്രോല്‍സാഹിപ്പിക്കുന്നതും ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. അതൊരിക്കലും ഇന്ത്യയല്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് സയിദ് അക്ബറുദ്ദീന്‍ പറഞ്ഞു.