മോദി ഭരണകാലത്ത് ഇന്ത്യാ-പാക്ക് ബന്ധത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയില്ലെന്ന് പാക്കിസ്ഥാന്‍. ഏതു ചര്‍ച്ചകള്‍ക്കും തങ്ങള്‍ തയ്യാറാണ്. എന്നാല്‍ ഇന്ത്യയുടെതെ 'ആധിപത്യ മനോഭാവ'മാണ്. അതാണ് ചര്‍ച്ചകള്‍ക്ക് തടസം സൃഷ്ടിക്കുന്നതെന്നും പാക്ക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു.
ഇരുരാജ്യങ്ങൾക്കും തുല്യപ്രാധാന്യം ലഭിക്കുന്ന തരത്തിലുള്ള ഉഭയകക്ഷി ചർച്ചയെന്ന നിലപാടാണ് പാക്കിസ്ഥാനുള്ളത്. കശ്മീര്‍ പ്രശ്നത്തിന് നയതന്ത്ര പരിഹാരമെന്ന പാക്കിസ്ഥാന്റെ നിലപാടിന് രാജ്യാന്തരതലങ്ങളില്‍ മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. ഉറി ഭീകരാക്രമണം ഉയര്‍ത്തിപ്പിടിച്ച് കശ്മീര്‍ പ്രക്ഷോഭത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും സര്‍താജ് അസീസ് വ്യക്തമാക്കി.