ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ (ഐഎസ്) പ്രവര്‍ത്തനം വ്യാപിച്ചതോടെ അൽ ക്വയ്‌ദ തലവന്‍ ഒസാമ ബിന്‍ലാദന്‍ നിരാശയിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഐഎസ് ഇറാഖിലും സിറിയയിലും ശക്തിയാര്‍ജിച്ചതോടെ അൽ ക്വയ്‌ദയുടെ ശക്തി ക്ഷയിച്ചതാണ് ബിൻലാദനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നതെന്നാണ് സിഐഎ പുറത്തുവിട്ട രേഖകളിൽ വ്യക്തമാക്കുന്നത്.
ലോകത്തുടനീളമുള്ള തന്റെ അനുയായികളെ അനുയയികളെ ഒപ്പം നിര്‍ത്താന്‍ തിരിച്ചടി നേരിടുമ്പോഴും ലാദന്‍ ശ്രമിച്ചിരുന്നു. ഐ എസിന്റെ പ്രവര്‍ത്തനത്തില്‍ സംഘടനയ്‌ക്ക് ശക്തി കുറഞ്ഞതായെന്ന് തോന്നിയ അദ്ദേഹം സംഘാംഗങ്ങളെ പിന്തുടരുന്നതിനായും നീക്കങ്ങള്‍ മനസിലാക്കുന്നതിനുമായി ഇലക്‍ട്രോണിക്ക് ചിപ്പുകൾ കുത്തിവയ്‌ക്കാനും നിര്‍ദേശിച്ചിരുന്നു.
വടക്കൻ ആഫ്രിക്കയിലുള്ള അൽ ക്വയ്‌ദ സംഘങ്ങള്‍ സ്വയംഭോഗം നടത്തുന്നതിൽ തെറ്റിലെന്നും ലാദൻ നിര്‍ദേശിച്ചിരുന്നു. പുതിയ ശാഖകള്‍ കൂടുതല്‍ സ്ഥലത്ത് തുറക്കണമെന്നും പ്രവര്‍ത്തനം ശക്തമാക്കണം. അമേരിക്കയ്‌ക്ക് എതിരെയുള്ള പോരാട്ടം ശക്തമാക്കണമെന്നും ലാദന്‍ ആഹ്വാനം ചെയ്‌തിരുന്നു.
പാകിസ്ഥാനിലെ രഹസ്യതാവളത്തിൽ നിന്നും ലാദനെ പിടികൂടിയ സമയം കണ്ടെത്തിയ രേഖകളിൽ നിന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ ലഭിച്ചത്.