ഭൂതകാലത്തിന്റെ ഹാങ്ങോവറിലാണ് അമേരിക്കയിപ്പോള്. രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന മാന്യമായ രീതി ഇതല്ലെന്നും റഷ്യ വ്യക്തമാക്കി. ഇറാന്‍ ആണവ നയത്തില്‍ യുഎസ് കോണ്‍ഗ്രസില്‍ അനുകൂല നിലപാട് സ്വീകരിക്കാത്ത ട്രംപിന്റെ നടപടി ഖേദകരമാണെന്നും റഷ്യ ചൂണ്ടികാട്ടി. ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎസ് കോണ്‍ഗ്രസില്‍ പ്രഖ്യാപിച്ചതോടെ ഭീകരവിരുദ്ധയുദ്ധത്തിലെ അമേരിക്കന്‍ സഖ്യ രാഷ്ട്രങ്ങളായ ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ എന്നിവയും രംഗത്തെത്തിയിരുന്നു.
ഇത്തരമൊരു നടപടി സ്വീകരിക്കുന്നതിന് മുമ്പ് യുഎസ് ഭരണകൂടവും അമേരിക്കന്‍ കോണ്‍ഗ്രസും നന്നായി ആലോചിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സ്ലര്‍ ആംഗേലാ മെര്‍ക്കല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ എന്നിവര്‍ സംയുക്ത പ്രസാതവനയില്‍ ആവശ്യപ്പെട്ടു.