‘ഇനി ഒരു കാര്യം മാത്രമേ നടക്കൂ’; ഉത്തരകൊറിയക്കെതിരെ യുദ്ധസൂചനയുമായി ട്രംപ്

ഞായര്‍, 8 ഒക്‌ടോബര്‍ 2017 (12:15 IST)
നിത്യേന പ്രകോപനങ്ങൾ തുടരുന്ന ഉത്തരകൊറിയയ്ക്ക് യുദ്ധ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ 25 വർഷത്തിനിടെ മാറിമാറി വന്ന അമേരിക്കൻ ഭരണകൂടവും പ്രസിഡന്റുമാരും ഉത്തരകൊറിയയുമായി ചർച്ചകൾ നടത്തി. നിരവധി പണം ഇത്തരം ചർച്ചകൾക്കും ഉടമ്പടികൾക്കുമായി ചെലവാക്കിയെന്നും ട്രംപ് വ്യക്തമാക്കി. 
 
എന്നാല്‍ യുഎസിന്റെ മധ്യസ്ഥന്മാരെ വിഡ്ഢികളാക്കുകയായിരുന്നു അവർ ചെയ്തതെന്നു നി ഒരു കാര്യം മാത്രമാണ് നടക്കുക എന്നുമാണ് ട്രംപ് പറഞ്ഞത്. സമാധാന ശ്രമങ്ങളുടെ ഭാഗമായുള്ള കരാറുകളിൽ ഒപ്പുവച്ചതിന്റെ മഷി ഉണങ്ങും മുൻപ് അതെല്ലാം ലംഘിച്ച ചരിത്രമാണ് ഉത്തരകൊറിയയ്ക്കുള്ളതെന്നും ട്രം‌പ് പറയുന്നു. ഉത്തര കൊറിയയുടെ മിസൈലുകൾ തടയുന്നതിനോ ആണവ പരീക്ഷണങ്ങൾ തടയുന്നതിനോ യുഎസ് ഇതുവരെയും കർശന നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
 
അതേസമയം, കൊറിയയെ ഉന്മൂലനം ചെയ്യുമെന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. ഇറാൻ, ഉത്തര കൊറിയ, ഇസ്‍ലാമിക് സ്റ്റേറ്റ് വിഷയങ്ങളിൽ പ്രതികരിക്കവേ ചുഴലിക്കാറ്റിനു മുൻപേയുള്ള ശാന്തതയാണ് യുഎസിന്റേതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍