പരിചയമില്ലാത്ത റൂട്ടില്‍ ജി പി എസ് യുവതിയ്ക്കു വഴികാട്ടി; അവസാനം കാര്‍ ചെന്നെത്തിയത് കായലില്‍!

ചൊവ്വ, 17 മെയ് 2016 (16:30 IST)
വഴിയറിയാത്ത റൂട്ടില്‍ യാത്ര ചെയ്യുമ്പോള്‍ ജി പി എസിന്റെ സഹായം തേടുന്നത് പതിവ് കാര്യമാണ്‍. എന്നാല്‍ അന്ധമായി ജി പി എസ് സംവിധാനത്തെ വിശ്വസിച്ച പലര്‍ക്കും ചിലപ്പോഴെങ്കിലും ഒരു പണി കിട്ടിയിട്ടുണ്ടാകും. അത്തരത്തിലുള്ള പണി ഒരു യുവതിയ്ക്കും കിട്ടി, അതും എട്ടിന്റെ പണി. ജി പി എസ് കാണിച്ചു തന്ന വഴിയിലൂടെ പോയ യുവതിയുടെ കാറ് അവസാനം ചെന്നെത്തിയത് ഒരു കായലില്‍. കാനഡയിലെ ഒന്റാരിയോയിലാണ് സംഭവം നടന്നത്.
 
പരിചയമില്ലാത്ത റൂട്ടില്‍ ജി പി എസിനെ ആശ്രയിച്ചതാണ്  കാര്‍ കായലിലെത്താന്‍ കാരണം. കൂടാതെ വഴിയില്‍ കനത്ത മൂടല്‍ മഞ്ഞും മഴയും ഉണ്ടായിരുന്നതായും യുവതി പറഞ്ഞു. മുപ്പതടി താഴ്ചയിലേക്കാണ് ഇരുപത്തിമൂന്നുകാരിയായ യുവതിയുടെ കാര്‍ മുങ്ങിപ്പോയത്. എന്നാല്‍ കാര്‍ പുര്‍ണ്ണമായി മുങ്ങുന്നതിന് മുമ്പ് പുറത്തിറങ്ങാന്‍ കഴിഞ്ഞതിനാല്‍ പരുക്കേല്‍ക്കാതെ യുവതി രക്ഷപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് കാറ് പുറത്തെത്തിച്ചത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക