തിമിംഗലം ഛര്‍ദിച്ചു; മൂന്ന് മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ലഭിച്ചത് 16കോടി രൂപ !

Webdunia
തിങ്കള്‍, 7 നവം‌ബര്‍ 2016 (13:46 IST)
ഒരു തിമിംഗലം ഛര്‍ദിച്ചപ്പോള്‍ ലോട്ടിറയടിച്ചത് മൂന്ന് ഒമാനി മത്സ്യത്തൊഴിലാളികള്‍ക്ക്. തിമിംഗലത്തിന്റെ 'ഛർദ്ദിൽ' വിറ്റാൽ ആ മത്സ്യതൊഴിലാളികള്‍ക്ക് ലഭിക്കുന്നതാവട്ടെ 16 കോടിയിലധികം രൂപ. ഒമാൻ സ്വദേശികളായ ഖാലി‍ദ് അൽ സിനാനിയും കൂട്ടരുമാണ് ഇത്തരമൊരു ലോട്ടറിയടിച്ച ഭാഗ്യവാൻമാർ.

തിമിംഗലങ്ങളുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണ് തിമിംഗലം ഛർദ്ദിക്കുന്നത്. ഇതിന്റെ പേരാണ് ആമ്പർഗ്രിസ്. തിമിംഗലങ്ങൾ ഛർദ്ദിച്ചുകളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കുകയാണ് ചെയ്യുക. വിപണിയിൽ സ്വർണത്തോളം വിലമതിക്കുന്ന വസ്തു കൂടിയാണിത്.   

പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ നിർമിക്കുന്നതിനായാണ് ഈ ആമ്പർഗ്രിസ് ഉപയോഗിക്കുക. ഇത്തരം 80 കിലോയോളം ആമ്പർഗ്രിസാണ് മത്സ്യബന്ധനത്തിനായി പോയ മൂവർസംഘത്തിന് ലഭിച്ചത്. 25 ലക്ഷം യുഎസ് ഡോളര്‍ അതായത്16.5 കോടിയിൽപരം രൂപയാണ് ഇതിന്റെ വിപണി വില‍.
Next Article